ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ ഉയരും.
പുളിങ്കുടി ആഴിമല ശിവക്ഷേത്രസന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമ്മിച്ചദേവദത്തനാണ് കണ്ണകിശില്പവും ഒരുക്കുക.
ഗംഗാധരേശ്വര ശില്പത്തിന്റെ ഉയരം 58 അടിയാണ്. 60 അടി ഉയരത്തിലാണ് ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ ശില്പം നിർമ്മിക്കുക. ആറ്റൂകാൽ പൊങ്കാല മഹോത്സവത്തിനു ശേഷം കോൺക്രീറ്റിൽ ശില്പ നിർമ്മാണം ആരംഭിക്കും.
225 ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശില്പം നിർമ്മിക്കുന്നത്. മണ്ണ് പരിശോധന കഴിഞ്ഞു. ലോഡ് ടെസ്റ്റിന്റെ ഫലം വരാനുണ്ട്.