തിരുവനന്തപുരം : സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും.
ആദ്യഘട്ടമായി കൗൺസിലർമാർ നിർദ്ദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.റൂട്ടുകൾ ഉടൻ കോർപ്പറേഷൻ പ്രസിദ്ധീകരിക്കും.
അധികാരത്തിലെത്തിയതിന് പിന്നാലെ ഇലക്ട്രിക് ബസുകൾ നഗരവാസികൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മേയർ വി.വി.രാജേഷ് പരാതി ഉന്നയിച്ചിരുന്നു. മന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള തർക്കത്തിനൊടുവിൽ നടത്തിയ ചർച്ചയിലാണ് ഇടറോഡുകളിൽ സർവീസിന് വഴിതെളിഞ്ഞത്.
രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിൽ സർവീസ് നടത്തുക