തിരുവനന്തപുരം: തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ സ്പാകളിൽ പരിശോധന കർശനമാക്കുമെന്ന് മേയർ വി വി രാജേഷ്.
കോർപ്പറേഷനും പൊലീസും സംയുക്തമായിട്ടാകും പരിശോധന നടത്തുകയെന്നും സ്പാകളുടെ മറവിൽ അനാശ്യാസ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.
തിരുവല്ലയിൽ നടന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മേയർ അഭിപ്രായപ്പെട്ടു.
സ്പാ സെന്ററുകളിൽ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടർമാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവർത്തനമെന്നും മേയർ പറഞ്ഞു. ഇത്തരം ലൈസൻസിന്റെ മറവിൽ അനാശ്യസപ്രവർത്തനം നടത്താൻ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.