തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി.
23കാരി മേയറെ നേരിട്ട് വിളിച്ചറിയിച്ച പരാതിയെത്തുടർന്നാണ് സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയതും നടപടി സ്വീകരിച്ചതും. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായും മേയറും വ്യക്തമാക്കി.
സ്പാ കേന്ദ്രത്തിലെ ഒരു വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഈ വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി അടച്ചു പൂട്ടുകയായിരുന്നു.