ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണ്മാനില്ല.
ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് രാവിലെ മുതൽ കാണാതായത്.
സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.
ചിറയിൻകീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും.സ്കൂൾ യൂണിഫോമിലാണ് പോയിട്ടുള്ളത്.ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.