തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഫെബ്രുവരി 12-ന്.
ബുധനാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 വരെ നീളുന്ന പണിമുടക്കില്‍ കേരളം പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പൊതുജനങ്ങള്‍ പണിമുടക്കിനോട് സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.