തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ല; പ്രധാനമന്ത്രി

IMG_20260212_235622_(1200_x_628_pixel)

തിരുവനന്തപുരം:  തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളത്തിൽ നിന്നെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ജനപ്രതിനിധികളോട് പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു.

ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി ജനപ്രതിനിധികളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂറാണ് നീണ്ടത്. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!