വെള്ളറട: കുമ്പിച്ചൽക്കടവ് പാലം കാണാൻ വൻ തിരക്ക്.
സോഷ്യൽ മീഡിയയിൽ വൈറലായ പാലം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ഇവിടെ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ബോട്ട് സർവീസും നാല് ബസ് സർവീസുകളും ആരംഭിച്ചതോടെ കൂടുതൽ പേർ ഇവിടേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പാലത്തിൽ ക്രമീകരിച്ചിട്ടുള്ള ദീപാലങ്കാരങ്ങൾ കാണാൻ രാത്രിയിലും ആളുകളുടെ തിരക്കുണ്ട്. പാലത്തിന്റെ അരികിൽ നിന്ന് വിദൂരമായ മലനിരകളും കാടിന്റെ ഭംഗിയും കാണാനും റീൽസ് എടുക്കാനും വരുന്നവരും നിരവധിയാണ്.