തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഭാഗത്തെ നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണികൾ 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
ഡെപ്യൂട്ടി മേയർ ആശാനാഥ്,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.എസ്.മഞ്ജു,പാറ്റൂർ രാധാകൃഷ്ണൻ,എം.ആർ.ഗോപൻ,നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവരോടൊപ്പം റോഡുപണി നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മേയർ.