തിരുവനന്തപുരം: കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു.
കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ ഖാദിമാർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച വ്രതമാരംഭിക്കുമെന്ന് സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും അറിയിച്ചു.