തിരുവനന്തപുരം ജില്ലയില്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണം

IMG_20241104_100912_(1200_x_628_pixel)

തിരുവനന്തപുരം;വിനോദ് സഞ്ചാര വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ ഇന്നും നാളെയും (ഫെബ്രുവരി 24, 25) പണിമുടക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ബീച്ചുകളില്‍ എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു.

അപകട സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതാത് ബീച്ച് പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചുമതലയുള്ള ഹൗസ് ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!