തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം.
ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.