തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങിയ ഉടൻ, നഗരം അതിവേഗം ശുചിയാക്കി നഗരസഭ.
പ്രധാന റോഡുകൾ ആദ്യവും മറ്റിടങ്ങൾ തുടർന്നും ശുചീകരിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ വി.വി.രാജേഷ് നിർവഹിച്ചു.
ശുചീകരണ ജോലികൾക്ക് മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.കോർപ്പറേഷന്റെ പതിവ് ശുചീകരണ ജോലികൾ നിർവഹിക്കുന്നവർക്ക് പുറമെ 3500 തൊഴിലാളികളെ അധികം നിയമിച്ചിരുന്നു