തിരുവനന്തപുരം:നേമം മണ്ഡലത്തിൽ വികസനത്തിന്റെ വസന്തകാലമാണ് കടന്നുപോകുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
പൂജപ്പുര സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ ഒന്നര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാപ്പനംകോട് ഹൈസ്കൂളില്‍ മൂന്ന് കോടി 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും പാങ്ങോട് എല്‍.പി സ്കൂളില്‍ ഒരു കോടി രൂപയിൽ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മവും മന്ത്രി നിർവഹിച്ചു.
കേവലം റോഡുകളും പാലങ്ങളും മാത്രമല്ല, സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മണ്ഡലത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇന്ന് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും കോടികള്‍ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 91 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. റോഡ് വികസനത്തിനായി 320 കോടി നീക്കിവെച്ചിട്ടുണ്ട്. വിഭജിക്കപ്പെട്ട പ്രദേശങ്ങളെ ഒരുമിപ്പിക്കാന്‍ 70.5 കോടി രൂപ ചെലവില്‍ എട്ട് പുതിയ പാലങ്ങളാണ് നിര്‍മ്മിക്കുന്നത്.
ശാന്തിവിള നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടി രൂപയും ആറ്റുകാല്‍ അര്‍ബന്‍ കമ്മ്യൂണിറ്റി സെന്ററിനായി രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. യുവാക്കള്‍ക്കായി പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രവും ചാലയില്‍ 18 കോടി രൂപയുടെ അത്യാധുനിക ഐ.ടി.ഐയും യാഥാര്‍ഥ്യമായതായി മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ 52.3 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ശാന്തിവിള നേമം താലൂക്ക് ആശുപത്രിയില്‍ രണ്ട് പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു. കരമന ആഴാങ്കല്ലില് 16 കോടി രൂപ ചെലവില്‍ അത്യാധുനികമായ വാക്വേ നിര്‍മ്മിക്കുന്നത് പ്രദേശത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറ്റാന്‍ സഹായിക്കുമെന്ന് മന്ത്രി സൂചിപിച്ചു.
വിവിധ സ്കൂള്‍ അങ്കണങ്ങളില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
