യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും തടവ്

IMG_20260306_234616_(1200_x_628_pixel)

തിരുവനന്തപുരം:മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിന തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചു . മുട്ടത്തറ സ്വദേശി ജയകുമാർ @ ജയൻ (65) നെയാന് ശിക്ഷിച്ചത് .

2025 ഏപ്രിൽ മാസം എട്ടിന് രാത്രി ഏഴോടെയാണ് കേസിൻ ആസ്പധമായ സംഭവം ഉണ്ടായത്.

2012 മെയ് മാസത്തിൽ ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചരായിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെ കുളിമുറിയിൽ വെച്ച് പീഡിപ്പിച്ചതിന് ഏഴ് വർഷം ശിക്ഷിച്ചിരുന്നു.ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ,അഡ്വ .എച്ച് .എ രവി ശങ്കർ തമ്പി എന്നിവർഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌. സി ആണ് കേസ് അന്വേഷിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular