അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.
കലാശപ്പോരില്‍ ഇന്ത്യ 96 റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിനെ തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.