വനിതാ ദിനം; കളക്ടറേറ്റിൽ ശ്രീജയെ ആദരിച്ചു

IMG_20260309_222911_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം കളക്ടറേറ്റില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

ജില്ലാ കളക്ടര്‍ അനുകുമാരി വനിതാദിനം ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് ലഭിച്ച ശ്രീജ ജെ എസിന് കളക്ടറേറ്റിന്റെ ഉപഹാരം നല്‍കി കളക്ടര്‍ ആദരിച്ചു. ശ്രീജയുടെ മാതാപിതാക്കള്‍ക്കും പ്രത്യേക ഉപഹാരം നല്‍കി .

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീജ നമ്മുടെ നാടിന് അഭിമാനമാണെന്നും പ്രചോദനമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു .

കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അജീഷ്‌കുമാര്‍ .വി അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനീത് ടി കെ , ഹുസൂര്‍ ശിരസ്താദാര്‍ രാജി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular