പോത്തൻകോട് : സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വീട്ടമ്മ ദാരുണമായി മരിച്ചു.
വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കോലിയക്കോട് ജംഗ്ഷന് സമീപം സുന്ദരി മുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
കോലിയക്കോട് സ്വദേശിയായ വീട്ടമ്മ ഗംഗ(38)യ്ക്കാണ് ജീവൻ നഷ്ടമായത്. യുവതിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മകൻ അമർനാഥ് (17) നെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന വീട്ടമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ കോലിയക്കോടിന് സമീപത്ത് വച്ച് വലതു ഭാഗത്തേക്ക് തിരിയുന്നതിനിടെ പിന്നിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി.ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് നിയന്ത്രണം തെറ്റി എതിരെ വന്ന കാറിൽ ഇടിക്കുകയും, കാറിനും ബസിനും ഇടയിൽ സ്കൂട്ടർ കുടുങ്ങിയുമായിരുന്നു അപകടം.