ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

IMG_20251015_232944_(1200_x_628_pixel)

തിരുവനന്തപുരം: ട്രെയിൻ ഗതാഗത നിയന്ത്രണം. 13നു പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

14നു തിരുവനന്തപുരം – ചെന്നൈ സൂപ്പർ കോട്ടയത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. കോട്ടയത്തു നിന്ന് രാത്രി 8.05ന് ട്രെയിൻ പുറപ്പെടും. 12ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും.

13ന് പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ നിന്നു യാത്ര തുടങ്ങും. 14ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 14ന് പുറപ്പെടുന്ന കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസും ആലപ്പുഴ വഴി സർവീസ് നടത്തും. കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular