വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

IMG_20260319_155609_(1200_x_628_pixel)

തിരുവനന്തപുരം:നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റിലെ ജില്ലാ വെയര്‍ഹൗസിലുള്ള വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുള്ള വരണാധികാരികള്‍ക്ക് വോട്ടിംഗ് മെഷീനുകള്‍ വീതിച്ചുനല്‍കുന്ന നടപടിയാണ് പൂര്‍ത്തിയായത്.

ജില്ലാ കളക്ടര്‍ അനു കുമാരിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലയുടെ ചുമതലയുള്ള മൂന്ന് ജനറല്‍ ഒ ബ്‌സര്‍വര്‍മാരും പങ്കെടുത്തു.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായ ആഷിഷ് ജോഷി, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായ ഗോപാല്‍ മീണ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായ പാട്ടീല്‍ യാലഗൗഡ ശിവാന ഗൗഡ എന്നിവരാണ് പങ്കെടുത്തത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഇതിന്റെ കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ഇ.എം.എസ് എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് ആദ്യ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular