തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് ഇന്ന് രാവിലെ കൊടിയേറി.
ഏപ്രിൽ ഒന്നിന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പള്ളിവേട്ട.2ന് വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്ന ആറാട്ടോട് കൂടി ഉത്സവം സമാപിക്കും.ഉത്സവ വിളംബരമായി കിഴക്കേനട പദ്മതീർത്ഥക്കരയിൽ പഞ്ചപാണ്ഡവ ശില്പങ്ങൾ സ്ഥാപിച്ചിരുന്നു.
ഇന്ന് രാവിലെ 8ന് കൊടിക്കൂറ പൂജ,രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവ ശ്രീബലി എന്നിവയ്ക്കു ശേഷമാണ് കൊടിയേറ്റ്.തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും കിഴക്കേനട നാടകശാലയിൽ രാത്രി 10ന് കഥകളിയും ഉണ്ടായിരിക്കും.