തിരുവനന്തപുരം:85ന് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗ് നാളെ (മാർച്ച് 30) ആരംഭിക്കും.
നാളെ മുതൽ ഏപ്രിൽ 4 വരെ മുതൽ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.