ജില്ലാ ഭരണകൂടം വോട്ടെടുപ്പിന് തയ്യാർ, ലക്ഷ്യം 100 ശതമാനം പോളിംഗ്: ജില്ലാ കളക്ടർ

IMG_20260330_161150_(1200_x_628_pixel)

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലാ ഭരണകൂടം തയ്യാറാണെന്നും 100 ശതമാനം പോളിങ്ങാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടർ അനു കുമാരി. വോട്ടിങ് ദിനം അവധി ദിനമായി കാണാതെ സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് കളക്ടർ പറഞ്ഞു.

കല്ലറ, ചെട്ടിയെകൊന്നകയം ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സ്വീപ്പ് വോട്ടർ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിൻ്റെ ഭംഗി. അതിനായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വോട്ടിംഗ് ശതമാനം നൂറിലെത്തിക്കുകയാണ് ഉദ്ദേശമെന്നും കളക്ടർ വ്യക്തമാക്കി.

 

വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബൂത്തുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. തിരക്കൊഴിവാക്കാനും എളുപ്പത്തിൽ വോട്ട് ചെയ്തു മടങ്ങാനുമായി ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ഇത്തവണ 1200 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. വോട്ടർമാരെ സഹായിക്കാനായി ബി.എൽ.ഒമാരുടെ സേവനം ബൂത്തുകളിൽ ലഭ്യമാണെന്നും തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ വോട്ടിംഗ് സ്ലിപ്പുകൾ ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു.

 

88 ഓളം കുടുംബങ്ങളാണ് ചെട്ടിയെകൊന്നകയം ഉന്നതിയിലുള്ളത്. ഇവിടെയുള്ള എല്ലാ വോട്ടർമാരും പോളിങ് ദിനം ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ഉന്നതിയിലെ കുട്ടികളുടെ കലാപ്രകടനങ്ങളും ആസ്വദിച്ചാണ് കളക്ടർ മടങ്ങിയത്.

 

ചടങ്ങിൽ സ്വീപ്പ് നോഡൽ ഓഫീസറും അസിസ്റ്റൻ്റ് കളക്ടറുമായ ശിവശക്തിവേൽ, പട്ടികവർഗ്ഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ മല്ലിക, അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ ഹരികുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഹരിനാഥ്, ഊര് മൂപ്പൻ സോമൻ കാണി സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!