ശ്രീചിത്രയിൽ വോട്ടർ അവബോധ പരിപാടി

IMG_20260402_074831_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ്പിന്റെയും നേതൃത്വത്തിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ വോട്ടർ അവബോധ പരിപാടി സംഘടിപ്പിച്ചു.

ശ്രീചിത്ര മെഡിക്കൽ സൂപ്രണ്ട് ഡോ. കവിത രാജ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യവും ഉത്തരവാദിത്വമുള്ള പൗരന്മാരായി എല്ലാവരും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ വിശദീകരിച്ചു. അസിസ്റ്റന്റ് കളക്ടറും ജില്ലാ സ്വീപ്പ് നോഡൽ ഓഫീസറുമായ ഡോ ശിവശക്തിവേൽ.സി മുഖ്യപ്രഭാഷണം നടത്തി.

അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു നായർ, ഡീൻ ഡോ. ശ്രീനിവാസൻ കെ, നഴ്‌സിംഗ് സൂപ്രണ്ട് നിർമ്മല എം.ഒ, നഴ്‌സിംഗ് ഓഫീസർ സുധീഷ് ചന്ദ്രൻ, ഡോ. അമിത ആർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!