തിരുവനന്തപുരം:വോട്ടേഴ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ചീഫ് ഇലക്ഷൻ കമ്മിഷൻ കേരളയുടെ ആഭിമുഖ്യത്തിൽ കോവളം കടൽത്തീരത്ത് മണൽ ശില്പം ഒരുക്കി.
സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി ഉദ്ഘാടനം ചെയ്തു. ദീപക് മൗത്താട്ടിൽ ആണ് മണൽ ശില്പം തയ്യാറാക്കിയത്.
ഡി.എൽ.എസ്.എ അവതരിപ്പിച്ച നാടകവും റോഷിൻ ദാസും നോയലും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.