തിരുവനന്തപുരം:ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി.
3786 ബാലറ്റ് യൂണിറ്റുകളും 3763 കൺട്രോൾ യൂണിറ്റുകളും 4,048 വി വി പാറ്റ് മെഷിനുകളും വിതരണത്തിനായി 14 സെന്ററിലായി സജ്ജീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 1ന് ആരംഭിച്ച ആരംഭിച്ച കമ്മീഷനിംഗ് ഏപ്രിൽ മൂന്നിന് പൂർത്തീകരിക്കുകയും പൂർത്തീകരിച്ച മെഷീനുകൾ 14 അസംബ്ലി മണ്ഡലങ്ങളിലും തയ്യാറാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിൽ സി ആർ പിഎഫിന്റെ സംരക്ഷണത്തിൽ സൂക്ഷിച്ചിട്ടുള്ളതുമാണ്.