തിരുവനന്തപുരം:ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്യാനായി. ജില്ലയിൽ 85ന് വയസ്സിന് മുകളിലുള്ള 14,672
മുതിർന്ന പൗരന്മാർക്കും 6774 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗ് സൗകര്യമൊരുക്കിയത്.
മുതിർന്ന പൗരൻമാരിൽ 14084 പേരും ഭിന്നശേഷിക്കാരായ 6546 പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. പതിനാലു മണ്ഡലങ്ങളിലുമായി മുതിർന്ന പൗരൻമാരുടെ വോട്ടിംഗ് ശതമാനം 95.99 ശതമാനവും ഭിന്നശേഷി വോട്ടർമാരുടേത് 96.63 ശതമാനവുമാണ്.
മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെ നടന്ന ഹോം വോട്ടിംഗ് കുറ്റമറ്റ നിലയിൽ ജനങ്ങളുടെ മികച്ച പിന്തുണയോടെ പൂർത്തിയാക്കാനായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു. തങ്ങളുടെ വോട്ടവകാശം ബുദ്ധിമുട്ടുകളില്ലാതെ സമാധാനപരമായി നിർവ്വഹിക്കാനായതിൽ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരായ വോട്ടർമാരും വോട്ടെടുപ്പിൽ പങ്കാളികളായതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
*മണ്ഡലം* — *ആകെ മു തിർന്ന പൗരന്മാരായ വോട്ടർമാർ—-* *പോൾ ചെയ്തത്* —-*ശതമാനം*
വർക്കല 1129 1076 95.31 %
ആറ്റിങ്ങൽ 1647 1575 95.83 %
ചിറയിൻകീഴ് 1294 1248 96.45%
നെടുമങ്ങാട് 1117 1087 97.31 %
വാമനപുരം 1170 1116 95.38 %
കഴക്കൂട്ടം 732 708 96.72 %
വട്ടിയൂർക്കാവ് 1024 978 95.51 %
തിരുവനന്തപുരം 856 806 94.16%
നേമം 771 752 97.54%
അരുവിക്കര 1008 973 96.53%
പാറശ്ശാല 1000 966 96.60%
കാട്ടാക്കട 848 817 96.34%
കോവളം 1053 1004 95.35%
നെയ്യാറ്റിൻകര 1023 978 95.60%
*മണ്ഡലം*—— *ഭിന്നശേഷിക്കാരായ വോട്ടർമാർ*—– *പോൾ ചെയ്തത്* —- *ശതമാനം*
വർക്കല 731 717 98.08%
ആറ്റിങ്ങൽ 762 721 94.62 %
ചിറയിൻകീഴ് 649 633 97.53 %
നെടുമങ്ങാട് 612 599 97.88%
വാമനപുരം 634 607 95.74 %
കഴക്കൂട്ടം 296 289 97.64%
വട്ടിയൂർക്കാവ് 187 175 93.58%
തിരുവനന്തപുരം 251 233 92.83%
നേമം 247 239 96.76%
അരുവിക്കര 674 657 97.48%
പാറശ്ശാല 558 542 97.13%
കാട്ടാക്കട 375 367 97.87 %
കോവളം 486 464 95.47%
നെയ്യാറ്റിൻകര 312 303 97.12%
പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന മൊബൈൽ പോളിംഗ് ടീമുകളാണ് വീടുകളെത്തി വോട്ടുകൾ രേഖപ്പെടുത്തിയത്.