തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയാടെയാണ് പരസ്യപ്രചാരണങ്ങൾക്ക് കൊടിയിറങ്ങുന്നത്. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണവും, വ്യാഴാഴ്ച വോട്ടെടുപ്പുമാണ്.
മുന്നണികളെല്ലാം അവസാനവട്ട പ്രചാരണം ഊര്‍ജിതമാക്കാനും കൊട്ടിക്കലാശം ഗംഭീരമാക്കാനുമുള്ള തയ്യാറെടുപ്പിലാണ്.
ഉള്ള സമയം പരമാവധി ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമം നടത്തി. ഇന്ന് ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടക്കും.
