മുംബയ്: ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗായികയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്.
പിയാ തു അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേഗംഗം, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്ലെയുടേത്. ലതാ മങ്കേഷ്കറുടെ സഹോദരിയാണ്.
