തിരുവനന്തപുരം:പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രധാന ഗേറ്റിലൂടെ വിഐപി എന്‍ട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളില്‍ സ്റ്റേഡിയത്തില്‍ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും.
പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തില്‍ ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും.സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക.
ആദ്യ പരിഗണന പാസ് ഉള്ളവര്‍ക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ കാര്‍ത്തിക് അറിയിച്ചു.സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന രാവിലെ 8 മണി മുതല്‍ ആളുകളെ കടത്തിവിടും.
സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ലോക്ഭവനിലേക്ക് പോകും. ഓരോ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുമെന്നും കമ്മീഷണര്‍ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു

