തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയുമായി ബന്ധപ്പെട്ട് 2026 ഒക്ടോബർ 23-ന് രാവിലെ 7 മണി മുതൽ 11 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

