യുക്രൈനിലെ രണ്ടു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനായി ബസുകള്‍ ഏര്‍പ്പാടാക്കിയതായി എംബസി ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എത്ര സമയത്തേക്കാണ് വെടിനിര്‍ത്തലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമല്ല. എന്നാല്‍ അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും ആക്രമണം നിര്‍ത്തിവയ്ക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു കണക്കിലെടുത്ത് അതിവേഗ ഒഴിപ്പിക്കല്‍ നടപടികളാണ് നടക്കുന്നത്.