നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൊളിക്കോട് തച്ചൻകോട് വാർഡിൽ കാരയ്ക്കൻതോട് നിറപറപ്പാറ ക്ഷേത്രത്തിനു സമീപം തെക്കുംകര ഹൗസിൽ അക്ഷയ്(കുക്കു, 21) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി സ്കൂളിൽ എത്താത്ത വിവരം സ്കൂൾ അധികൃതർ രക്ഷകർത്താക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. രക്ഷകർത്താക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.