വെള്ളറട: 2 പോക്സോ കേസുകളിലെ പ്രതി മറ്റൊരു പോക്സോ കേസിലെ ഇരയെ പീഡിപ്പിച്ച കേസിൽ പിടിയിലായി. ചെങ്കൽ അമ്പിലിക്കോണം മാറാടി കോളനിയിൽ പ്രശാന്ത്(ശരത്–19) ആണ് പിടിയിലായത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ശ്രീകാന്ത്, വെള്ളറട ഇൻസ്പെക്ടർ എം.ആർ.മൃദുൽ കുമാർ, സീനിയർ സിപിഒ സനൽ എസ്.കുമാർ, സിപിഒ എസ്.പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.