കോവളം: പൂവാറിൽ കടലിൽ തിരമാലയിൽപ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തിയ ലൈഫ് ഗാർഡ്മാരായ ജോർജിനെയും വിർജിനെയും കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ആദരിച്ചു. ക്രാഫ്റ്റ് വില്ലേജിൽ വിഴിഞ്ഞം അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണക്ലാസിൻ്റെയും സുരക്ഷാപരിശീലനത്തിൻ്റെയും ഉദ്ഘാടനച്ചടങ്ങിലാണ് ഇവരെ ആദരിച്ചത്.
പരിശീലനവും ബോധവത്ക്കരണവും ഫയർ ആൻഡ് റെസ്ക്യൂ കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. പ്രൈജു ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ്, ULCCS ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അവിനാഷ്, സിഒഒ ശ്രീപ്രസാദ്, ഫെസിലിറ്റി മാനേജർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.