തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു.ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിവെച്ചിരിക്കുന്നു. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല.