മംഗലപുരം: കഞ്ചാവ് പിടികൂടാൻ പോയ പോലീസ് പ്രതിയുടെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. മംഗലപുരം തോന്നയ്ക്കൽ എ ജെ കോളജിനു സമീപം ഫൈസൽ മൻസിൽ നൗഫൽന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.വാളുകൾ കത്തികൾ എയർഗൺ കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്. നൗഫലിന് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.ആയുധം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ നൗഫലിനെ റിമാൻഡ് ചെയ്തു.
