ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 28 വർഷം കഠിന തടവും 60,000 രൂപ പിഴയും

Arbitrary-Arrest-in-January

 

തിരുവനന്തപുരം :ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് ഇരുപത്തി എട്ട് വർഷവും ആറ് മാസവും  കഠിന തടവിനും അറുപതിനായിരം  രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.തിരുവനന്തപുരം സ്വദേശിയായ സെൽജി (23)നെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി  ശിക്ഷ അനുഭവിക്കണം. 2017 ആഗസ്റ്റ് മുതൽ 2018 ഏപ്രിൽ മാസത്തിൽ നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. കോഴിക്കോട്ട് സ്വദേശിയായ കുട്ടി പഠിക്കാനായി അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയതാണ്.  തു4ർത്ത് ബന്ധുവായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ രോഗബാധിതയായതിനാലാണ് പഠിക്കാൻ സഹോദരിയുടെ വീട്ടിലേയ്ക്ക് അയച്ചത്.ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി പല തവണകളായി വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.  പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്ന്.പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.ഇതു കൂടാതെ ബൈക്കിൻ്റെ സൈലൻസർ വെച്ച് കുട്ടിയുടെ കാൽ പൊള്ളിക്കുകയും ചെയ്തു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി.സ്കൂൾ അവധിക്ക് കുട്ടിയെ അമ്മ കോഴിക്കോട് കൂട്ടി കൊണ്ട് പോയി. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവിൽ അസ്വസ്ഥത  പ്രകടിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്.തുടർന്ന് കുട്ടിയോട് തിരക്കിയപ്പോഴാണ് പീഡനത്തിൻ്റെ വിവരം പറഞ്ഞത്.

 

പ്രോസിക്യൂഷന് വേണ്ടി സപെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. പൂന്തുറ ഇൻസ്പെക്ടർ ബി.എസ്.സജി കുമാർ, സബ് ഇൻസ്പെക്ടർസജിൻ ലൂയിസ് എന്നിവരാണ് കേസ് അന്വെഷിച്ചത് .പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!