തിരുവനന്തപുരം : കിഴക്കേക്കോട്ടയിലെ മേൽനടപ്പാലം യാഥാർഥ്യമാകുന്നു. മേയ് ആദ്യവാരം പാലം തുറന്നുകൊടുക്കാനാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. തലസ്ഥാനത്തെ കലാസാംസ്കാരിക മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചുചേർക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന ജോലിയും അവശേഷിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവ പൂർത്തിയാക്കും
