തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. ഇതേത്തുടര്‍ന്ന് തടയാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉന്തിനും തള്ളിനുമിടെ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരാള്‍ ബോധരഹിതനായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ള
