തലസ്ഥാനത്തെ സിറ്റി റൈഡ് സർവ്വീസ് ഹിറ്റ്; നാളെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് സൗജന്യയാത്ര

IMG_21042022_215350_(1200_x_628_pixel)

 

തിരുവനന്തപുരം; ന​ഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിൽ നടത്തുന്ന സിറ്റി റൈഡ് ( “KSRTC CITY RIDE”) സർവ്വീസ് വൻ ഹിറ്റ്. സർവ്വീസ് ആരംഭിച്ച 18 മുതൽ 21 വര രാത്രിയാത്ര റൈഡിൽ മുഴുവൻ സീറ്റിലും യാത്രക്കാർ കൈയ്യടക്കി. മൂന്ന് ദിവസങ്ങളിലായി അപ്പർ ഡെക്കർ മുഴുവൻ സീറ്റിൽ നിന്നുമായി 24,500 രൂപ വരുമാനവും ലഭിച്ചു. ബസിന്റെ പ്രചരണാർത്ഥം നടത്തുന്ന സ്പോൺസർ സർവ്വീസുകളിൽ 22 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓൾഡേജ് ഹോമിലെ 54 അന്തേവാസികൾക്ക് സൗജന്യ യാത്ര നൽകും. കിഴക്കേകോട്ടയിൽ നിന്നു ആരംഭിക്കുന്ന പതിവ് സർവ്വീസിന് പുറമെ ഓൾഡേജ് ഹോമിലെ താമസക്കാർ ആവശ്യപ്പെടുന്ന റൂട്ടിലൂടെയും സർവ്വീസ് നടത്തും.

 

മറ്റ് ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് സിറ്റി റൈഡ് സർവ്വീസിനായി എത്തുന്നത്. വരുന്ന ശനി , ഞായർ ദിവസങ്ങളിൽ ഡേ- നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ബുക്കിം​ഗ് ആയിക്കഴിഞ്ഞു.

 

KSRTC CITY RIDE – Day Ride

 

വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന “NIGHT CITY RIDE” ഉം “രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന “DAY CITY RIDE” മാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് 250/-രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200/- രൂപ നല്‍കിയാല്‍ മതിയാകും. യാത്രക്കാര്‍ക്ക് WELCOME DRINKS & SNACKS എന്നിവയും ലഭ്യമാക്കുന്നതാണ്. DAY & NIGHT RIDE ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350/- രൂപ നല്‍കിയാല്‍ മതിയാകും.

 

സന്ദർശിക്കുന്ന റൂട്ട്

 

9:00 കിഴക്കേകോട്ട

9:15 മ്യൂസിയം, മൃഗശാല സന്ദർശനം 13:30 വരെ

13:30 – 14:30 ഉച്ച ഭക്ഷണം

14:30 വെള്ളയമ്പലം – പ്ലാനറ്റോറിയം സന്ദർശനം 15:30 വരെ

15:30 പ്പാനറ്റോറിയം – സ്റ്റാച്ച്യൂ – പത്മനാഭ സ്വാമി ക്ഷേത്രം കുതിര മാളിക മ്യൂസിയം 16:00 ഡേ റൈഡ് അവസാനിക്കുന്നു.

 

സീറ്റ് ബുക്ക് ചെയ്യുന്നതിന്

 

പേര് –

മൊബൈൽ നമ്പർ –

യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി –

വേണ്ട സീറ്റുകളുടെ എണ്ണം –

 

എന്നിവ 9447479789 എന്ന നമ്പരിലേക്കോ 8129562972 വാട്സാപ്പ് ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!