സന്തോഷ് ട്രോഫി ഫൈനിലേക്ക് കുതിച്ച് കേരളം. കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരള ടീമിന്റെ ഫൈനൽ പ്രവേശം. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി.കെ.ജെസിനാണ് വിജയത്തിൽ നെടുംതൂണായത്. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു.24–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് കേരളത്തിൽ അസാമാന്യ തിരിച്ചുവരവ്.
ഇതാദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയത്. നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്. അന്ന് നാലുഗോളുകളാണ് സഫീറിന്റെ കാലില്‍ നിന്ന് പിറന്നത്. മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.