കണിയാപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ 

IMG-20220429-WA0002

കണിയാപുരം :കണിയാപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. ഇയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇക്കഴിഞ്ഞ 18നാണ് കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ബൈക്കിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിനു പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷി(19)നെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ബൈക്കിന് പിന്നിലിരുന്ന യുവാവാണ് ചാടിയിറങ്ങി പമ്പ് ജീവനക്കാരനെ വെട്ടിയത്. യുവാക്കളുടെ ആക്രമണം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ ഇന്ധനം നിറയ്ക്കാനായി പമ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പമ്പിൽ നല്ല തിരക്കുള്ള സമയമായതിനാൽ ക്യൂവിൽ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയ്യാറാകാതെ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

 

ലഹരി സംഘത്തിലുള്ളവരാണ് അക്രമികളെന്ന വിവരം മനസിലാക്കിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഒളിവിലായിരുന്ന ഷഫീഖ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമൽ വിനോദ് പിടിയിലാകാനുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!