വർക്കല : വർക്കല പാപനാശത്ത് തിരയിൽപെട്ട് യുവാവ് മരിച്ചു.വർക്കല രഘുനാഥപുരം സ്വദേശി അജീഷ്(29) ആണ് ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം 5.45 നാണ് സംഭവം. വർക്കല പാപനാശം ബീച്ചിന് ചേർന്നുള്ള ഏണിക്കല്ല് കടൽ തീരത്ത് സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ അജീഷ് തിരയിൽ അകപ്പെടുകയായിരുന്നു. ഒപ്പം കുളിച്ചു കൊണ്ടിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കണ്ട് കരയിലേക്ക് കയറുമ്പോൾ ആണ് കുളിച്ചുകൊണ്ടു നിന്ന അജീഷ് തിരയിൽപെടുന്നത്. തുടർന്ന് പ്രദേശത്തെ ലൈഫ് ഗാർഡുകൾ രക്ഷിച്ച് ശ്രീ നാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
