വിഴിഞ്ഞം : സ്വത്തു തർക്കത്തെ തുടർന്ന് മകൾ അച്ഛനെ തലക്കടിച്ചു പരുക്കേൽപ്പിച്ചു. വിഴിഞ്ഞം പയറ്റുവിള പുളിയൂർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻ നാടാ(73)ർക്കാണ് കല്ല് കൊണ്ട് തലക്ക് അടിയേറ്റത്. ഇതോടനുബന്ധിച്ച് മകൾ മിനിമോളെ (46) അറസ്റ്റ് ചെയ്തതായി വിഴിഞ്ഞം എസ്എച്ച്ഒ: പ്രജീഷ് ശശി പറഞ്ഞു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അക്രമം.ശ്രീധരനെയും മകൻ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും അസഭ്യം പറയുകയും അനിലിന്റെ കാർ തല്ലിപ്പൊട്ടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ ആണ് മിനിമോൾ ശ്രീധരനെ പിടിച്ചു തള്ളി മർദിക്കുകയും കല്ലെടുത്തു തലക്ക് അടിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു
