കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം

kerala_university

തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്. സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഗുണമേന്മാ വർദ്ധനവിന് വേണ്ടി സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സർവ്വകലാശാലക്ക് മന്ത്രി ആർ ബിന്ദു അഭിനന്ദനങ്ങളറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!