വെഞ്ഞാറമൂട് : ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂടിലാണ് സംഭവം. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികളാണ് ഇരുവരേയും കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
