ബാറിൽ വെച്ച് യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രതി പിടിയിൽ

IMG_27062022_210551_(1200_x_628_pixel)

 

തിരുവനന്തപുരം: ബാറിൽ വെച്ച് യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ അറിയിച്ചു. നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തൻ വീട്ടിൽ കുണ്ടുമല ഷാജി എന്നു വിളിക്കുന്ന ഷാജിമോൻ (40) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഒൻപതാം തീയതി പാപ്പനംകോടുള്ള ബാറിൽ വെച്ചാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മദ്യം വാങ്ങി കൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി ഷാജി കല്ല് കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.

 

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഫോർട്ട് ഏ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. സ്ഥിരം ക്രിമിനൽ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന ഷാജിമോന് ഫോർട്ട്, തമ്പാനൂർ, പേരൂർക്കട, മലയിൻകീഴ് എന്നീ സ്റ്റേഷനുകളിലായി വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസ്സുകളുണ്ട്. നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ എസ്.ഐമാരായ വിപിൻ ജി.സി., ജോൺ വിക്ടർ, എ.എസ്.ഐമാരായ ശ്രീകുമാർ, പത്മകുമാർ, സി.പി. ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണൻ, സജു, സാജൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!