മംഗലപുരം:  കൊയ്‌ത്തൂർകോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊയ്‌ത്തൂർകോണം പണയിൽ വീട്ടിൽ ഇബ്രാഹിമാണ് മരിച്ചത്. ഇക്കഴിഞ്ഞ 17ന് വൈകിട്ട് 6.30നായിരുന്നു സംഭവം. അക്രമം നടത്തിയ പ്രതിയും കൊയ്‌ത്തൂർക്കോണം സ്വദേശിയുമായ ബൈജുവിനെ സംഭവസ്ഥലത്ത് നാട്ടുകാർ പിടികൂടി പൊലിസിനെ ഏല്പിച്ചിരുന്നു. ഇബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള സലീന സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയശേഷം ബൈജു പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം. കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇബ്രഹാമിനെ തലയിലും കൈയിലും വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

error: Content is protected !!