തിരുവനന്തപുരം :പൊതുജനങ്ങള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ പ്രതിനിധികള്‍ എന്നിവര്‍ക്കായി ആഗസ്റ്റ് 24 ന് ഓപ്പണ്‍ ഫോറം നടത്തും. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 2 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. പാചകവാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിതവില ഈടാക്കല്‍, അമിത ഡെലിവറി ചാര്‍ജ് ഈടാക്കല്‍, സിലണ്ടറുകള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികള്‍ എന്നിവ ചര്‍ച്ച ചെയ്യാനും, ഗ്യാസ് ലീക്കേജ് അപകടങ്ങള്‍ ഓഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബോധവല്കരണം നല്‍കാനും ലക്ഷ്യമിട്ടാണ് പരിപാടി.